വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; ഫയര്‍ഫോഴ്സ് എത്തി സ്ത്രീയെ രക്ഷിച്ചു

കോഴിക്കോട്: വെള്ളം കോരുന്നതിനിടെ സ്ത്രീ കിണറ്റിൽ വീണു. ബിന്ദു എന്ന സ്ത്രീയാണ് കിണറ്റില്‍ വീണത്. കോഴിക്കോട് മാവൂരിൽ ഉച്ചയോടെ ആണ് സംഭവം. വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കാല്‍ വഴുതി നൂറടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഇവർ വീണത്. കിണറ്റിലേക്ക് വീണ ഇവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

പഞ്ചായത്ത് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെ പ്രദേശവാസിയായ ബിന്ദു കിണറ്റിൽ വീഴുകയായിരുന്നു. വീഴ്ചയില്‍ കിണറിന്‍റെ വശങ്ങളിലോ മറ്റിടങ്ങളിലോ ഇടിക്കാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വെള്ളത്തില്‍ വീണതിന്‍റെ അസ്വസ്ഥത മാത്രമാണുള്ളത്. ഫയര്‍ഫോഴ്സ് എത്തി നെറ്റ് കെട്ടിയിറക്കിയാണ് ഇവരെ പുറത്തെത്തിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: