കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 5 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. എടക്കര സ്വദേശി സുകുമാരനെയാണ് കോടതി ശിക്ഷിച്ചത്. മൂവായിരം രൂപ പിഴ അടക്കണമെന്നും നിലമ്പുർ ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിട്ടു. 2020ലാണ് 4 വയസുകാരിയെ പീഡിപ്പിച്ചതിന് എടക്കര പോലീസ് സുകുമാരനെതിരെ രജിസ്റ്റർ ചെയ്തത്.

