ലഖ്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പൽ പിടിയിൽ. കൗശമ്പിയിലെ സരസ്വതി ശിശു മന്ദിർ സ്കൂളിലെ പ്രിൻസിപ്പൽ ആണ് അറസ്റ്റിലായ ഡി.കെ മിശ്ര. പ്രിൻസിപ്പൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കുട്ടിയുടെ മാതാപിതാക്കൾ വിവരമറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു

