കൊച്ചി: താരങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ സംഘടനയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് പുതിയ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ജഗദീഷ്. വനിതകളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. പരിഭവിച്ച് മാറി നിൽക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ടു പോകും. അമ്മയിലെ മൽസരത്തിനു പിന്നിൽ താരങ്ങളുടെ രാഷ്ട്രീയ ചേരിതിരിവ് ഇല്ലെന്നും ജഗദീഷ് പറഞ്ഞു.
അതേസമയം പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ആഗ്രഹിച്ചിരുന്നെന്ന് ജഗദീഷ് പറയുന്നു. ഇരുവരും വിസമ്മതം അറിയിച്ചതോടെയാണ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്.
അമ്മ നേതൃത്വത്തിൽ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നു. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ആലോചിച്ചെങ്കിലും തിരക്ക് കാരണം ഇരുവരും പിന്മാറുകയായിരുന്നെന്ന് ജഗദീഷ് പറഞ്ഞു.



