കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ലിൻ്റോ (26), മുഹമ്മദ് നിവാസ് (23), വൈശാഖ് (29), അഭിനവ് (22) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ടൂർ പോകാമെന്ന് പറഞ്ഞാണ് പ്രതികളിലൊരാളായ അഭിനവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂടെ കൊണ്ടുപോകുകയായിരുന്നു.
ലിന്റോ ലോഡ്ജില്‍ മുറി എടുത്ത് പെണ്‍കുട്ടിക്ക് ലഹരിമരുന്നുകള്‍ നല്‍കിയ ശേഷം പീഡിപ്പിച്ചു. ടാക്സി ഡ്രൈവറായ മുഹമ്മദ് നിവാസ് പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി ബിയര്‍ നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ വൈശാഖ് ഇയാളുടെ കാറിൽ ചെറായിയിലും ആലങ്ങാടുള്ള വാടകവീട്ടിലും കൊണ്ടുപോയി മാരകമായ ലഹരിമരുന്നുകള്‍ നല്‍കി. ഇതിനെ തുടര്‍ന്നു പെണ്‍കുട്ടിക്ക് മാനസികവിഭ്രാന്തിയുണ്ടായി.
ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്ഐമാരായ അഖിൽ വിജയകുമാർ, അനിൽകുമാർ, സി.എ.ഷാഹിർ, എഎസ് ഐ സ്വപ്ന, എസ് സിപിഒമാരായ റെജി.കെ.തങ്കപ്പൻ, പ്രിയൻ, രൂപേഷ്, സിപിഒമാരായ ചിത്ര, ദിവ്യ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്

