ബെംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമം; 22 വയസുകാരൻ പിടിയിൽ




കണ്ണൂർ: 8.14 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ. ഗോകുൽദാസ് ടി (22 വയസ്) എന്ന യുവാവാണ് കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിലായത്. മയക്കുമരുന്ന് ബെംഗളൂരുവിൽ നിന്നും സ്കൂട്ടറിൽ കടത്തി കൊണ്ടു വരുന്നതിനിടെയായിരുന്നു പിടിവീണത്.

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി ആർ രാജീവും സംഘവും ചേർന്നാണ് വാഹന പരിശോധനയ്‌ക്കിടയിൽ മയക്കുമരുന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോജ്‌ വി, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) സുജിത്ത് ഇ, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ സി എച്ച്, വനിത സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ പി പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജൂനിഷ് കെ പി എന്നിവരും പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: