ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

സുല്‍ത്താന്‍ബത്തേരി: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വടക്കനാട് പണയമ്പം സ്വദേശി പുളിയാടി രതീഷാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. 42 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഒന്നരയോടെ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ മൂന്നാംമൈലില്‍ വച്ചാണ് അപകടം ഉണ്ടായത്. രതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം സുല്‍ത്താന്‍ബത്തേരിയിലുള്ള സ്വകാര്യ ആശുപത്രിയലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: ആതിര. മക്കള്‍: ആരവ് കൃഷ്ണ, അദ്യുക് കൃഷ്ണ. അച്ഛന്‍: വേലായുധന്‍. മാതാവ്: ജാനകി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: