Headlines

എറണാകുളത്ത് വൻ അഗ്നിബാധ; ആക്രിക്കടയിലാണ് തീ പിടുത്തം ഉണ്ടായത്.

എറണാകുളം: എറണാകുളത്ത് വൻ അഗ്നിബാധ. എറണാകുളം ചെമ്പുമുക്കിന് സമീപത്തെ ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. വലിയതോതിൽ തീ ആളിപ്പടരുകയാണ്. ജനവാസ മേഖലയിലാണ് അഗ്നിബാധയുണ്ടായത്. പ്രദേശവാസികളെ മാറ്റി പാർപ്പിച്ചു. ഫയർഫോഴ്സെത്തി അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്.

മേരി മാതാ സ്കൂൾ ഉൾപ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഞായറാഴ്ചയായതിനാൽ സ്കൂൾ ഉൾപ്പെടെ പ്രവർത്തിക്കാത്തതിനാൽ വലിയ ആശങ്ക നിലവിൽ ഇല്ല. വലിയ രീതിയിൽ ആളി പടരുകയാണ്. നിലവിൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്.

കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തിൻറെ കാരണം വ്യക്തമല്ല. നിലവിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആക്രി കട ഉടമ ഉൾപ്പെടെ സ്ഥലത്തുണ്ട്. കഴിഞ്ഞ മാസവും എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തമുണ്ടായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: