തിരുവനന്തപുരം: . കളിപ്പാംകുളം കൊത്തുകല്ല് സ്വദേശി 52 കാരിയായ ശ്രീദേവിയാണ് തിങ്കളാഴ്ച രാത്രി കുഴഞ്ഞ് വീണ് മരിച്ചത്. എന്നാൽ സഹോദരന്റെ അടിയേറ്റാണ് ശ്രീദേവി മരിച്ചതെന്ന് പരാതി. സഹോദരന് സതീഷ് കുമാറുമായുളള തര്‍ക്കത്തിനിടെ അടിയേറ്റെന്നാണ് ഫോര്‍ട്ട് പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ കേസ് എടുത്തതായും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും ഫോര്‍ട്ട് പൊലീസ് പറഞ്ഞു


