തിരുവനന്തപുരം: ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഒരിക്കൽ ചാനലുകളിൽ ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യൻ ഇനിമുതൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനൽ ചർച്ചകളിൽ പങ്കെടുക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സന്ദീപ് വാര്യരെ പാർട്ടിയുടെ വക്താവായി തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ച് പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു.
അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. അതേസമയം പാർട്ടി പുനഃസംഘടനയിൽ സന്ദീപ് വാര്യർക്ക് കൂടുതൽ പദവിയും പാർട്ടി നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് വിവരം. പാലക്കാട് നഗരസഭയിൽ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു


