ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു

തൃശ്ശൂര്‍: ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു. വീട്ടമ്മ അതീവ ഗുരുതരാവസ്ഥയിൽ. കൊടുങ്ങല്ലൂരിലെ അഴീക്കോട് മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ 53 കാരിയായ സീനത്തിനെയാണ് മകൻ ആക്രമിച്ചത്. വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകൻ 24 കാരനായ മുഹമ്മദിനെ പോലീസ്
കസ്റ്റഡിയിലെടുത്തു.

ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ലഹരിക്കടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് വർഷം മുൻപ് മുഹമ്മദ് തൻ്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: