Headlines

വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സുപ്രീംകോടതിയെ സമീപിച്ചു



ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമപോരാട്ടത്തിന് സിപിഐയും. വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സുപ്രീംകോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സിപിഐ ആരോപിക്കുന്നത്. നിയമം റദ്ദാക്കണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.


പാർലമെന്റിലും സിപിഐ വഖഫ് ഭേദഗതി ബില്ലിനെ എതിർത്തിരുന്നു. വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെയും സിപിഐ പിന്തുണച്ചിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: