Headlines

കാറിൽ ലഹരി വിൽപന നടത്തിയ യുവാവിനെ പിടികൂടി

മലപ്പുറം: കാറിൽ ലഹരി വിൽപന നടത്തിയ യുവാവിനെ പിടികൂടി. പാക്കടപ്പുറായ ബാലൻ പീടിക സ്വദേശി മുഹമ്മദ് ജൽജസാണ് പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരും കണ്ണമംഗലം കർമ്മ സേന അംഗങ്ങളും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

11.267ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇയാൾ കാറിൽ ലഹരി വിൽപന നടത്തിയിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: