ഉറക്കത്തിൽ കിടന്ന് വർത്തമാനം പറയുന്നവരാണോ നിങ്ങൾ അതിനുള്ള കാരണങ്ങൾ ഏതൊക്കെയാണെന്ന്  അറിയാം

ഉറക്കത്തിൽ കിടന്ന് വർത്തമാനം പറയുന്നവരാണോ നിങ്ങൾ? നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലും ഉറക്കത്തിൽ ഉച്ചത്തില്‍ ചിരിക്കുകയും കരയുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടോ? എങ്കിൽ ഇത് ഒരു സാധാരണമായ കാര്യമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചിലർ പറയും സ്വപ്നം കണ്ടിട്ടാണ് രാത്രിയിൽ ഈ ചിരിയും ബഹളവുമൊക്കെയെന്ന്. എന്നാൽ ഇതിന് പിന്നിൽ മറ്റ് ചില കാര്യങ്ങൾ കൂടി ഉണ്ട്. ഉറക്കവൈകല്യങ്ങളോ നാഡീവ്യവസ്ഥയുടെ തകരാറു മൂലമോ ആളുകള്‍ ഇത്തരത്തില്‍ ഉറക്കത്തില്‍ ചിരിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉറക്കത്തിൽ ആളുകൾ ചിരിക്കുന്നതിന്റെ കാരണങ്ങൾ ഏതൊക്കെയാണെന്ന് നിങ്ങൾക്ക് അറിയണ്ടേ?


*സ്വപ്നങ്ങൾ

സ്ലീപ്പ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നതു പ്രകാരം, ഇത്തരത്തില്‍ ആളുകളില്‍ ചിരി സംഭവിക്കുന്നത് ഉറക്കത്തിന്‍റെ ദ്രുത നേത്ര ചലന (ആര്‍ഇഎം) ഘട്ടത്തിലാണ്. ഈ സമയത്താണ് നമ്മള്‍ സ്വപ്നങ്ങള്‍ കാണുന്നത്. സന്തോഷിപ്പിക്കുന്ന അല്ലെങ്കില്‍ നര്‍മം നിറഞ്ഞ ചില സ്വപ്നാനുഭവത്തിന്‍റെ ഭാഗമായി തലച്ചോര്‍ ചിരിയെ പ്രോത്സാഹിപ്പിക്കുന്നതാകാം. ഈ ഘട്ടത്തില്‍ മികച്ച രീതിയില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നടക്കുന്നു. അതുകൊണ്ട് തന്നെ വൈകാരിക പ്രതികരണങ്ങള്‍ തലച്ചോര്‍ ഉണ്ടാക്കാം. അതിനാൽ ചിരി ശാരീരികമായി പ്രകടമാകാൻ കഴിയും.

*പാരസോമ്നിയ

ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നതും ചിരിക്കുന്നതും ചില സന്ദര്‍ഭങ്ങളില്‍ പാരസോമ്നിയയുടെ ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരുതരം ഉറക്ക തകരാറാണ്. പെരുമാറ്റ വൈകല്യങ്ങള്‍ കാരണം ആര്‍ഇഎം ഉറക്കത്തില്‍ ശരീരം തളര്‍ന്നു പോകുന്നു. ഇത് പുഞ്ചിരി, ഉച്ചത്തിലുള്ള ചിരി പോലുള്ള ശാരീരിക പ്രതികരണങ്ങളിലേക്ക് നയിക്കുന്നു.

*നാഡീസംബന്ധമായ അവസ്ഥകൾ

ഉറക്കത്തിൽ ചിരിക്കുന്നത് അല്ലെങ്കില്‍ ഹിപ്നോജിലിയോ ചിലപ്പോള്‍ നാഡീസംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ദി കനേഡിയൻ ജേണൽ ഓഫ് ന്യൂറോളജിക്കൽ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, മസ്തിഷ്ക ക്ഷതം തുടങ്ങിയ വിപുലമായ നാഡീസംബന്ധമായ രോഗങ്ങൾ ഉറക്കത്തിൽ അനിയന്ത്രിതമായ ചിരിക്ക് കാരണമായേക്കാം. പതിവായ ഇത്തരം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.

*ജെലാസ്റ്റിക് അപസ്മാരം

ചിരി നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ ഒരു തരം അപസ്മാര ലക്ഷണമാണ്. ജെലാസ്റ്റിക് അപസ്മാരം എന്നാണ് ഇതിന് പറയുന്നത്. അത്തരം അപസ്മാരങ്ങൾ ഉറക്കത്തിനിടെ പലപ്പോഴും ഹൈപ്പോതലാമസ് അല്ലെങ്കിൽ ടെമ്പറൽ ലോബിൽ ഉണ്ടാവുന്നു. ഇത് ചിലപ്പോള്‍ സ്വപ്നവുമായി ബന്ധപ്പെട്ട ചിരിയുമായി ആശയക്കുഴപ്പത്തിലാകാറുണ്ട്.

*വൈകാരിക സമ്മർദം അല്ലെങ്കിൽ മാനസികാരോഗ്യ അവസ്ഥകൾ

സമ്മര്‍ദം കാരണവും ആളുകള്‍ ഉറക്കത്തില്‍ ചിരിക്കാം. വിട്ടുമാറാത്ത സമ്മർദം, ഉത്കണ്ഠ അല്ലെങ്കിൽ മാനസികാവസ്ഥയിലെ തകരാറുകൾ എന്നിവയും ഉറക്ക രീതികളെ ബാധിച്ചേക്കാം.

*കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുന്നത് എന്തുകൊണ്ട്?

കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കുന്നത് സാധാരണമാണ്. ആദ്യകാല നാഡീ വികാസത്തിന്‍റെ ലക്ഷണമാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് തലച്ചോറിന്‍റെ സാധാരണ വികാസവുമായും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നേച്ചർ ആൻഡ് സയൻസ് ഓഫ് സ്ലീപ്പിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കുഞ്ഞുങ്ങള്‍ പെട്ടെന്ന് ഉറക്കത്തിന്റെ ആര്‍ഇഎം ഘട്ടത്തിലേക്ക് പോകുന്നു. അവിടെ അവര്‍ സജീവമായ സ്വപ്നങ്ങള്‍ കാണുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ കുട്ടികളുടെ ഇന്ദ്രിയാനുഭവങ്ങളും വികാരങ്ങളും ഈ ഘട്ടത്തില്‍ പ്രോസസ്സ് ചെയ്യുന്നു.

കുട്ടികള്‍ ഉറങ്ങുമ്പോൾ ഓർമകൾ ഏകീകരിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയിലൂടെ കടന്നുപോകാം. ചിരി പോസിറ്റീവ് വൈകാരിക ബന്ധങ്ങളുടെ ഫലമോ അല്ലെങ്കിൽ ഒരു ക്രമരഹിതമായ നാഡീസംബന്ധമായ സംഭവമോ ആകാം. മിക്കവാറും ആരോഗ്യമുള്ള കുഞ്ഞുങ്ങളിൽ, ഉറക്കത്തിലെ ചിരി സാധാരണയായി പോസിറ്റീവ് വളർച്ചയുടെ അടയാളമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ അപൂർവ സന്ദർഭങ്ങളിൽ കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുന്നത് അപസ്മാരം മൂലമോ നാഡീസംബന്ധമായ പ്രശ്‌നങ്ങൾ മൂലമോ ആകാനുള്ള സാധ്യതയുണ്ട്. ചിരിയോടൊപ്പം ചലനങ്ങളോ അസാധാരണമായ ശ്വസനമോ ഉണ്ടായാൽ വൈദ്യസഹായം തേടി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: