പാലക്കാട്: കുട്ടികൾ ഗേറ്റിൽ തൂങ്ങിക്കളിക്കവെ ഗേറ്റും കൽതൂണും തകർന്ന് 5 വയസ്സുകാരന്റെ ദേഹത്ത് വീണു. പാലക്കാട് എലപ്പുള്ളി നെയ്തലയിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം. നെയ്തല സ്വദേശി കൃഷ്ണകുമാറിൻ്റെ മകൻ അഭിനിത്താണ് മരിച്ചത്. കൃഷിക്കളത്തിനോട് ചേർന്നുള്ള പഴയ ഗേറ്റിലാണ് കുട്ടികൾ തൂങ്ങി കളിച്ചത്. ഗേറ്റും കൽതൂണും കുഞ്ഞിൻ്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
