ഹൃദയാഘാതം മൂലം മലയാളി കുവൈത്തിൽ മരണപ്പെട്ടു, പ്രമേഹം കൂടി നാട്ടിലേക്കു മടങ്ങാനിരിക്കവേയായിരുന്നു അന്ത്യം.

കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം മലയാളി കുവൈത്തിൽ മരണപ്പെട്ടു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ആണ് മരണമടഞ്ഞത്. 26 വയസായിരുന്നു. പ്രമേഹം കൂടിയതിനാൽ ജോലിയിൽനിന്ന് ലീവെടുത്ത് അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. ജലീബ് ശുവൈഖിലെ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ.


മോഹനന്റെയും രമണിയുടെയും ഏക മകനാണ് രാഹുൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭൗതിക ശരീരം നാളെ രണ്ട് മണിക്ക് കുവൈത്തിലെ സബാ ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: