പാലക്കാട്: വാളയാറിൽ നടന്ന ലഹരി പരിശോധനയിൽ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. തൃശൂർ സ്വദേശി ദീക്ഷിത്ത് ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 900 ഗ്രാം എംഡിഎംഎ എക്‌സൈസ് സംഘം പിടിച്ചെടുത്തു. കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമിക്കവെയാണ് പ്രതി കുടുങ്ങിയത്.
ബെംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമമാണ് എക്‌സൈസ് സംഘം പൊളിച്ചത്. തൃശ്ശൂർ പൂരത്തിനിടെ വിൽപ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.വാളയാറിൽ
