Headlines

പിതാവ് വാഹനം പുറകോട്ടെടുക്കുന്നതിനിടെ ടയർ തട്ടി ഒന്നര വയസുകാരി മരിച്ചു

കോട്ടയം: പിതാവ് വാഹനം പുറകോട്ടെടുക്കുന്നതിനിടെ ടയർ തട്ടി ഒന്നര വയസുകാരി മരിച്ചു. അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ്, മരിയ ജോസഫ് ദമ്പതികളുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്.

ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെ 8.10നാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്. വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന പിക്അപ് വാൻ തിരിച്ചിടുന്നതിനിടെ കുഞ്ഞിന്റെ ശരീരത്തിൽ ടയർ തട്ടിയതിനെത്തുടർന്നാണ് അപകടമുണ്ടായത്.
സംസ്കാരം നാളെ (15) രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: