ഭർത്താവിന്റെ ലിംഗം ഛേദിച്ച് ബീൻസ് സ്റ്റൂവിലിട്ട് വേവിച്ച് കഴിച്ച് യുവതി. പടിഞ്ഞാറൻ ബ്രസീലിലെ അക്രലാണ്ടിയയിലാണ് സംഭവം. 37 വയസുള്ള യുവാവിനെയാണ് ഭാര്യ ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരുടെയും കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട യുവാവ് പോൺ വീഡിയോ അഡിക്റ്റായിരുന്നു എന്നാണ് റിപ്പോർട്ട്. തന്റെ ഭർത്താവ് തുടർച്ചയായി പോൺ വീഡിയോകൾ കാണുന്നതാണ് യുവതിയെ പ്രകോപിപ്പിച്ചത്. യുവാവ് നിരന്തരം അശ്ലീല വീഡിയോകൾ കാണുന്നതിൽ പ്രകോപിതയായാണ് ഭാര്യ ഇയാളുടെ ജനനേന്ദ്രിയം അറുത്തെടുത്ത് സ്റ്റൂവാക്കി കഴിച്ചത്.
ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം അയാളുടെ ലൈംഗികാവയവം മുറിച്ചെടുത്ത് ഭക്ഷണത്തിൽ ചേർത്ത് കഴിച്ചതായാണ് പറയപ്പെടുന്നത്. കൊലയാളിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയുടെ പേര് വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവന്നിട്ടില്ല.
ബന്ധുക്കൾ മരിച്ചയാളെ കാണാനില്ലെന്ന് കാട്ടി പൊലീസിന് പരാതി നൽകിയതോടെയാണ് അവർ തിരച്ചിൽ ആരംഭിച്ചത്. അധികം വൈകാതെ ദമ്പതികളുടെ വീടിനടുത്ത് നിന്ന് തന്നെ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള ആ മൃതദേഹം പരിശോധിച്ചപ്പോഴാണ് പൊലീസും ഞെട്ടിയത്. ആ ശവശരീരത്തിൽ ലൈംഗികാവയവം ഉണ്ടായിരുന്നില്ല. സംശയം തോന്നിയ പൊലീസ് ഭാര്യയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്.
ചോദ്യം ചെയ്യലിൽ ഭാര്യ തന്റെ കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. അവൾ ഭർത്താവിന്റെ ലിഗം ഛേദിച്ചിട്ട് പാകം ചെയ്ത ഭക്ഷണം അവൾ മാത്രമാണോ കഴിച്ചത്. അതോ അതിന്റെ ഇക്കാര്യം പറയാതെ വേറെ ആർക്കെങ്കിലും അത് നൽകിയോ തുടങ്ങിയ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പുരുഷന്റെ ഹൃദയവും ജനനേന്ദ്രിയവും നീക്കം ചെയ്ത് കഴിച്ച ഒരു ബ്രസീലിയൻ പെൻഷണർ അറസ്റ്റിലായി മാസങ്ങൾക്ക് ശേഷമാണ് സമാന സ്വഭാവത്തിലുള്ള മറ്റൊരു കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭർത്താവ് ലൈംഗികാസ്വാദനത്തിനായി തന്നെ സമീപിക്കാത്തതിലെ ദേഷ്യം മൂലമാവാം ഈ കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
