Headlines

മഞ്ചേശ്വരത്ത് വോർക്കാടിയിൽ അമ്മയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ മകനും പ്രതിയുമായ മെൽവിൻ പിടിയിൽ

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വോർക്കാടിയിൽ അമ്മയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ മകനും പ്രതിയുമായ മെൽവിൻ പിടിയിൽ. വോർക്കാടി സ്വദേശി ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഉഡുപ്പി കുന്ദാപുരയിൽ വെച്ചാണ് പ്രതിയായ മെൽവിനെ പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതായാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

ഹിൽഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. അയൽക്കാരിയായ ലൊലിറ്റ എന്ന യുവതിയേയും മെൽവിൻ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു. ലൊലിറ്റ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: