Headlines

മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;കാർ യാത്രക്കാരായ നാല് യുവാക്കൾക്ക് ദാരുണാന്ത്യം

മംഗളൂരു: മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. മടിക്കേരി താലൂക്കിലെ കൊയനാടിനടുത്ത് മണി-മൈസൂരു ദേശീയപാതയിലാണ് ഇന്ന് (വെള്ളിയാഴ്ച) അപകടം നടന്നത്. കുടക് ജില്ലയിലെ ഗോണിക്കോപ്പൽ സ്വദേശികളായ 28 കാരൻ കെ.നിഹാദ്, 30 കാരനായ സി.റിഷാൻ, 32 കാരനായ എം. റാഷിബ്, എന്നിവരും തിരിച്ചറിയാത്ത മറ്റൊരു യുവാവുമാണ് മരിച്ചത്.

ഉള്ളാളിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. കൂട്ടിയിടിയുടെ ആഘാതം വളരെ ഗുരുതരമായതിനാൽ കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ സുള്ള്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആവശ്യമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കുടക് പൊലീസ് അപകടസ്ഥലം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: