മൊറോക്കോയിലെ റാബത്തിൽ നടന്ന വനിതാ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് (വാഫ്കോൺ) ഫൈനലില്‍ മൊറോക്കോയെ പരാജയപ്പെടുത്തി നൈജീരിയ കിരീടം നേടി. നൈജീരിയയുടെ 10-ാം കിരീടം നേട്ടമാണിത്. റെക്കോര്‍ഡ് ആണിത്. എതിരില്ലാത്ത രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് 3-2 ന് നൈജീരിയ കിരീടം നേടിയത്.
റാബത്തിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ പകരക്കാരി ജെന്നിഫര്‍ എച്ചെഗിനി 88-ാം മിനുട്ടില്‍ നേടിയ ഗോളാണ് വിജയത്തിലേക്ക് നയിച്ചത്. പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് ആദ്യ 25 മിനുട്ടില്‍ തന്നെ ഗിസ്ലെയ്ന് ചെബ്ബാക്കും സന മസ്സൗഡിയും മൊറോക്കോക്ക് ലീഡ് നൽകി. എന്നാല്‍ രണ്ടാം പകുതിയില്‍ എസ്തര് ഒകൊറോണ്വ്കോ നൈജീരയക്ക് ജീവൻ വെപ്പിക്കുന്ന തരത്തിൽ ഗോൾ നേടുകയായിരുന്നു.

