കൽപ്പറ്റ: എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരൻ പീഡിപ്പിച്ചു. സ്‌കൂൾ കൗൺസിലിങ്ങിനിടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് അധ്യാപകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ അമ്പലവയൽ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. കൗൺസിലർ ഉടൻതന്നെ ഇക്കാര്യം പ്രധാന അധ്യാപകൻ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽപോയി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
