ചൈനീസ് പ്രതിനിധി സംഘം
എംഎൻ സ്മാരകത്തിൽ; കേരളത്തെ പ്രശംസിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി



തിരുവനന്തപുരം: കേരള വികസനതിലെ ജനപങ്കാളിത്തത്തെ പ്രശംസിച്ച് ചൈനീസ് കമ്മൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം കേരളത്തിലെ  കമ്മ്യൂണിസ്റ്റ്‌  സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായുള്ള സൗഹൃദം പങ്കുവയ്ക്കാനുമായി ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രതിനിധികൾ  സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകം സന്ദർശിച്ചു.

ഹെമെങ്, ഷൗ ഗുവോഹി, ഗുവോ ഡോങ് ഡോങ് എന്നിവരെ  സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ്ബാബു,  ദേശീയ കൗൺസിൽ അംഗവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഭൂപരിഷ്കരണം സമ്പൂർണ്ണ സാക്ഷരത, പൊതുവിതരണ സമ്പ്രദായം, കാർഷിക പുരോഗതി, ഭവന നിർമ്മാണം ആയുർദൈർഘ്യം ആരോഗ്യ സംരക്ഷണം പട്ടയ വിതരണം എന്നീ മേഖലകളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ചൈനീസ് സംഘത്തോട് സിപിഐ നേതാക്കൾ വിശദീകരിച്ചു.കേരളത്തിലെ വികസന മാതൃക അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് ചൈനീസ് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: