ന്യൂഡൽഹി: ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ മാനേജ്മെന്റിലെ വിദ്യാർഥികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായിരുന്ന 3 യുവതികൾ അറസ്റ്റിലായി.
അസോഷ്യേറ്റ് ഡീനും സീനിയർ അധ്യാപികയുമായി ശ്വേത ശർമ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഭാവന കപിൽ, സീനിയർ അധ്യാപിക കാജൽ എന്നിവരാണ് പിടിയിലായത്.
പാർത്ഥസാരഥിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും അച്ചടക്കത്തിന്റെയും കൃത്യനിഷ്‌ഠയുടെയും മറവിൽ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്‌തിരുന്നെന്നും ചോദ്യം ചെയ്യലിൽ അറസ്റ്റിലായവർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വാമിയുടെ മുറിയിൽ വ്യാഴാഴ്ച പൊലീസ് നടത്തിയ തിരച്ചിലിൽ സെക്‌സ് ടോയ്‌സ് ഉൾപ്പെടെ കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കുമൊപ്പം സ്വാമി നിൽക്കുന്ന മോർഫ് ചെയ്‌ത ചിത്രങ്ങളും കണ്ടെടുത്തു.
ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ആഴ്‌ചയാണ് 62 കാരനായ ചൈതന്യാനന്ദ ആഗ്രയിൽ വച്ച് പിടിയിലായത്. അശ്ലീല സന്ദേശങ്ങൾ അയക്കുക, അനാവശ്യമായി ശരീരത്തിൽ സ്‌പർശിക്കുക, ഭീഷണിപ്പെടുത്തുക എന്നിവയാണ് ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾ.
പാർത്ഥസാരഥി വിദ്യാർത്ഥിനികൾക്കൊപ്പം താമസിച്ചതായി പറയപ്പെടുന്ന ഉത്തരാഖണ്ഡിലെ ആൽമോറയിലെ ഒരു ഗസ്റ്റ് ഹൗസ് പൊലീസ് സംഘം സന്ദർശിച്ചിരുന്നു


