കാസർകോട്: ഭർതൃമതിക്കെതിരെ നവമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതായി പരാതി. നീലേശ്വരം, പേരോൽ വില്ലേജിൽ താമസക്കാരിയായ 43കാരിയുടെ പരാതി പ്രകാരം ചീമേനി, പൊതാവൂർ, നാരായണൻ മയ്യൽ എന്നയാൾക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
പരാതിക്കാരിയുടെ അന്തസ്സിനെ ഹനിക്കുന്ന രീതിയിൽ അപകീർത്തികരമായ പോസ്റ്റിടുകയും പ്രചരിപ്പിക്കുകയും ചെയ്‌തതായി ചന്തേര പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി


