Headlines

വെല്ലുവിളിയൊന്നും വേണ്ട, നിയമം നിയമത്തിന്റെ വഴിക്കു പോവും’, ഹിജാബ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പള്ളുരുത്തി സെന്റ് റീത്താസ് സ്കൂ‌ൾ അധികൃതരെ രൂക്ഷമായി വിമർശിച്ച മന്ത്രി വിഷയം രാഷ്ട്രീയ വത്കരിക്കാനുള്ള നീക്കം നടത്തിയെന്നും ആരോപിച്ചു. സർക്കാരിനെ മോശമാക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ നടപടികളിൽ നിന്നും സ്കൂൾ അധികൃതർ പിൻമാറണം. സർക്കാരിന് മുകളിൽ ആണ് എന്ന് ആരും ധരിക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഒരു അവസരം കിട്ടിയപ്പോൾ ഒരു സ്കൂൾ പ്രിൻസിപ്പലും മാനേജനും പിടിഎ പ്രസിഡന്റും മോശമായി സർക്കാരിനെ വിമർശിക്കാൻ മുതിരുകയാണ്. സർക്കാരിനെ വെല്ലുവിളിക്കുകയാണ്, വെല്ലുവിളിയൊന്നു വേണ്ട, നിയമം നിയമത്തിൻ്റെ വഴിക്ക് മുന്നോട്ട് പോകും എന്നും മന്ത്രി അറിയിച്ചു. ഇന്നലെ പ്രശ്ന‌ങ്ങളെല്ലാം അവസാനിച്ചതായി വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടതിന് പിന്നാലെ കത്തോലിക്ക സഭയും സ്കൂൾ മാനേജ്മെന്റും മന്ത്രിക്കെതിരെ സ്വരം കടുപ്പിച്ചതോടെയാണ് മന്ത്ര നിലപാട് മാറ്റിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: