നെയ്യാറ്റിൻകര: സിപിഐ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രണ്ട് ദിവസത്തെ വികസന സന്ദേശ കാൽനട വാഹന പ്രചരണ ജാഥ പഴയ ഉച്ചക്കട ജംഗ്ഷനിൽ സമാപിച്ചു. സമാപനയോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി എൽ മധു അധ്യക്ഷനായി. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൽ ശശികുമാർ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ, മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കൗൺസിൽ അംഗം ലത ഷിജു, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ് രാഘവൻ നായർ, പി പി ഷിജു, വി എസ് സജീവ്‌കുമാർ, എൻ സജീവൻ, എൽ ടി പ്രശാന്ത് തുടങ്ങിയ ജാഥ അംഗങ്ങൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ ജാഥാ ക്യാപ്റ്റനും മണ്ഡലം സെക്രട്ടറി ഡയറക്ടറും ജില്ലാ കൗൺസിൽ അം ഗം ലത ഷിജു വൈസ് ക്യാപ്റ്റനുമായ ജാഥ രണ്ടാം ദിവസം രാവിലെ 10 മണിക്ക് മാവിളക്കടവ് ജങ്ഷനിൽ നിന്നും ആരംഭിച്ച് പൂഴിക്കുന്ന്, വട്ടവിള, മര്യാപുരം, ചെങ്കവിള, പൊഴിയൂർ, ഉച്ചക്കട വഴി സഞ്ചരിച്ച് പഴയ ഉച്ചക്കടയിൽ സമാപിച്ചു


