തൊടിയിൽ പാമ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയെ വെളിയിൽ ഇറക്കി മാല പൊട്ടിച്ചോടി മോഷ്ടാവ്



കോതമംഗലം : ഇല്ലാത്ത പാമ്പിനെ കാണാൻ മുറ്റത്ത് വിളിച്ചിറക്കിയ ശേഷം വൃദ്ധയുടെ മാല പൊട്ടിച്ചോടി യുവാവ്.
കോതമംഗലത്ത് ആണ് സംഭവം.പുതുപ്പാടി സ്വദേശിനി വാഴാട്ടിൽ വീട്ടിൽ എൺപതുകാരിയായ ഏലിയാമ്മയുടെ ഒന്നര പവൻ സ്വർണമാലയാണ് യുവാവ് പൊട്ടിച്ചോടിയത്.

കഴുത്തിൽ നിന്ന് മാല വലിച്ചു പൊട്ടിച്ച ആഘാതത്തിൽ ഏലിയാമ്മ തലയടിച്ചു വീണു. മോഷ്ടാവിനെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചോടെയോടെയാണ് സംഭവം. വീടിന് പുറകിലെ പറമ്പിലേക്ക് യുവാവ് കൈ ചൂണ്ടിക്കാണിച്ചതോടെ, ഏലിയാമ്മ പാമ്പിനെ തിരയാനായി അങ്ങോട്ട് നടന്നു. ഈ സമയം ഏലിയാമ്മയുടെ ശ്രദ്ധ പാമ്പിനെ തിരയുന്നതിനിടയിലായപ്പോൾ, യുവാവ് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.
ഓടുന്നതിനിടെ കൈയിൽ നിന്ന് മാല മുറ്റത്ത് വീണെങ്കിലും, യുവാവ് അതെടുത്ത് വീണ്ടും ഓടുകയായിരുന്നു.

വീട്ടിലെ സിസി ടിവിയിൽ ആണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ഏലിയാമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാലയുമായി രക്ഷപ്പെടാൻ മറ്റൊരാളുടെ സഹായം കൂടി ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: