തിരുവനന്തപുരം: ആറ്റിങ്ങലിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങല്‍ മൂന്നുമുക്ക് ഗ്രീന്‍ ലൈന്‍ ലോഡ്ജില്‍ ആയിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ ആസ്മിന (40 ) ആണ് മരിച്ചത്.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം ഒരു യുവാവിനോടൊപ്പം എത്തിയാണ് യുവതി ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് നോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പിന്നാലെ സംഭവസ്ഥലത്തെത്തിയ ആറ്റിങ്ങല്‍ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ സംഭവം കൊലപാതകമാണോ എന്നത് സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.


