മലപ്പുറം പാലക്കുളം സ്വദേശി ഷാനയാണ് പിടിയിലായത്. പെട്രോൾ പമ്പിൽ കള്ളനോട്ടു നൽകാൻ ശ്രമിച്ചപ്പോൾ ജീവനക്കാരി തിരിച്ചറിഞ്ഞു. ഷാന വന്ന സ്‌കൂട്ടറിന്റെ ചിത്രം പമ്പിലെ ജീവനക്കാരിയാണ് പൊലീസിന് കൈമാറിയത്. ഇന്നലെ രാത്രി ഷാനയുടെ ഭർത്താവിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാൽപതിനായിരം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. ഭർതൃസഹോദരൻ ജാബിറായിരുന്നു കള്ളനോട്ട് നിർമിച്ചത്. ജാബിർ ഒളിവിലാണ്. വിദേശത്തെ ജോലി ഉപേക്ഷിച്ച് ആറു മാസം മുമ്പാണ് ജാബിർ നാട്ടിൽ വന്നത്


