Headlines

ഒന്നര വയസുള്ള കുഞ്ഞിന്‍റെ വായ പൊത്തിപിടിച്ചു, 14കാരിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ തിരുവല്ലയില്‍ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ 14 കാരിക്ക് ക്രൂര പീഡനം. സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി

ബംഗാള്‍ സ്വദേശികളാണ് പിടിയിലായത്. പോക്സോ വകുപ്പ് ഉള്‍പ്പെടെ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തിരുവല്ലയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. അച്ഛനും അമ്മയും ജോലിക്ക് പോയപ്പോള്‍ പ്രതികള്‍ വീടിനുള്ളില്‍ കയറുകയായിരുന്നു. കുട്ടികള്‍ അറിയാതെ വീട്ടിനുള്ളില്‍ കയറിയ ഇവര്‍ 14കാരിയെ പിടിച്ച്‌ പുറത്തേക്കിറക്കുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: