ബെംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി എത്തി, ലക്ഷ്യം ക്രിസ്മസ്-പുതുവത്സര വിപണി; മൂന്ന് യുവാക്കൾ അറസ്റ്റിൽ



     
കോട്ടയം: ഈരാറ്റുപേട്ടയിൽ വൻ രാസലഹരി വേട്ട. മൂന്ന് യുവാക്കൾ അറസ്റ്റിൽ. ക്രിസ്തുമസിനും പുതുവത്സരത്തിനുമുള്ള വിൽപന ലക്ഷ്യംവെച്ച്കൊണ്ടുവന്ന 99.073 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു.

ഈരാറ്റുപേട്ട സ്വദേശികളായ വിമൽ രാജ്, ജീമോൻ എം.എസ്., അബിൻ റെജി എന്നിവരാണ് പിടിയിലായത്. മൂന്നുപേരും ചേർന്ന് ബെംഗളൂരുവിൽനിന്ന് എംഡിഎംഎ വാങ്ങി തിരികെ വരുന്ന വഴി ഈരാറ്റുപേട്ടയിൽവെച്ചാണ് പിടിയിലായത്.

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പോലീസും നടത്തിയ സംയുക്തപരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: