രാജ്യതലസ്ഥാനത്ത് 13 വയസ്സുകാരിയെ മദ്യംനൽകി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 13 വയസ്സുകാരിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ബാങ്ക് ജീവനക്കാരനടക്കം രണ്ട് യുവാക്കൾ പിടിയിലായി. സമയ്പുർ ബദ്‌ലി സ്വദേശികളായ നരോട്ടം (നേത – 28), റിഷബ് ഝാ (26) എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ നേത ബാർബർ ഷോപ്പ് നടത്തിപ്പുകാരനും, റിഷബ് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനുമാണ്.


സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയെ തന്ത്രപൂർവ്വം പ്രതികളിലൊരാളായ നേതയുടെ വീട്ടിലെത്തിക്കുകയും, അവിടെവെച്ച് നിർബന്ധിച്ച് മദ്യം നൽകി അവശയാക്കിയ ശേഷം ഇരുവരും ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.

അന്വേഷണം ഊർജിതം: സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡിസിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചിട്ടുണ്ട്. കേസിൽ BNS സെക്ഷൻ 70, പോക്സോ (POCSO) സെക്ഷൻ 6 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റപത്രം എത്രയും വേഗം സമർപ്പിക്കുമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: