Headlines

കഴക്കൂട്ടത്ത് എം.ഡി.എം.എയും ഗോൾഡൻ ഷാമ്പെയ്നുമായി രണ്ടുപേർ പിടിയിൽ

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് എം.ഡി.എം.എയും ഗോൾഡൻ ഷാമ്പെയ്നുമായി രണ്ടുപേർ പിടിയിൽ. തുമ്പ ആറാട്ടുവഴി സ്വദേശികളായ ഷാരോൺ ജേക്കബ് (29), ഡൊമിനിക് പീറ്റർ (31) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സിറ്റി ഡാൻസാഫ് ടീമാണ് പരിശോധന നടത്തിയത്.


പുതുവർഷം പ്രമാണിച്ച് ബംഗളൂരുവിൽനിന്ന് എത്തിച്ച് ബീച്ചുകളിലും തീരദേശത്തും ലഹരി വിൽക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പിടിയിലായത്. ഡൊമിനിക് പീറ്ററിന്റെ പക്കൽനിന്ന് ഗോൾഡൻ ഷാമ്പെയ്നടക്കം 14 ഗ്രാമും ഷാരോണിന്റെ കൈവശം 10 ഗ്രാമും എംഡിഎംഎ കണ്ടെടുത്തു. ഇരുവരും നിരവധി ലഹരി, അടിപിടി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കഴക്കൂട്ടം പൊലീസിന് കൈമാറി. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകളുണ്ടാകുമെന്ന് ഡാൻസാഫ് ടീം അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: