Headlines

രാജ്യത്ത് എസ്ഐആർ നടപടിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കുന്ന ആദ്യ സംസ്ഥാനമായി യുപി;2.89 കോടി വോട്ടർമാരെ ഒഴിവാക്കി

ഡൽഹി: രാജ്യത്ത് എസ്ഐആർ നടപടിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തര് പ്രദേശ്. ഇന്നലെ കമ്മീഷൻ പുറത്തിറക്കിയ കരാട്ട് വോട്ടർ പട്ടികയിൽ 2.89 കോടി വോട്ടർമാരെയാണ് ഒഴിവാക്കിയത്.മുതിർന്ന നേതാവ് ഗുർദീപ് സിങും കുടുംബവും പുറത്താക്കപ്പെട്ടവരിൽപെടും.എസ്ഐആറിന് ശേഷം യുപിയിലെ വോട്ടർമാരുടെ എണ്ണം 12.55 ലക്ഷമായി കുറഞ്ഞു. നേരത്തെ, 15.44 കോടി വോട്ടർമാരാണുണ്ടായിരുന്നത്. കാലങ്ങളായി വോട്ട് രേഖപ്പെടുത്താറുള്ള പൗരനാണ് താനെന്ന് വോട്ടർപട്ടികയിൽ നിന്ന് പുറത്തായ ഗുർദീപ് സിംഗ് പറഞ്ഞു.. തൻ്റെ കയ്യിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളെല്ലാം ഉണ്ട്. എന്നിട്ടും താൻ പട്ടിക പ്രസിദ്ധീകരിച്ചത് അശ്രദ്ധയാണെന്നും യുപി പോലുള്ള വലിയ സംസ്ഥാനത്തിന് ഒരു മാസം മാത്രം സമയം നൽകിയത് പ്രഹസനമാണെന്നും ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡൻ്റ് അജയ് റായ് വിമർശിച്ചു. നേരത്തെ കേരളത്തിൽ എസ്ഐആർ കറട്ട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24 ലക്ഷം പേര് പുറത്തായിരുന്നു. തമിഴ്നാട്ടിൽ 97 ലക്ഷവും ബംഗാളിൽ 58 ലക്ഷം വോട്ടർമാരെയും പുറത്താക്കിയത് വലിയ ആശങ്കയിലായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: