Headlines

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആം ആദ്‌മി പാർട്ടി

തിരുവനന്തപുരം: കേരള നിയമസഭതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആം ആദ്‌മി പാർട്ടിയും രംഗത്ത്. എഎപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് ഇതുസംബന്ധിച്ച് അനുമതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പാർട്ടി ദേശീയ കൺവീനർ ക്രെജ്രിവാൾ അടക്കമുള്ള നേതാക്കൾ കേരളത്തിലെത്തുമെന്നും റിപ്പോർട്ടുണ്ട്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാൻ ക്രെജ്രിവാൾ എഎപി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. സീറ്റിനെ സംബന്ധിച്ച കാര്യങ്ങൾ ചർച്ചയിലാണെന്ന് അറിയുന്നു.

കേരളത്തിൽ മുഴുവൻ സീറ്റിലും മത്സരിക്കാൻ ദേശീയ നേതൃത്വം അനുമതി നൽകിയതായി ആംആദ്‌മി കേരള അധ്യക്ഷൻ വിനോദ് മാത്യു പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള തീരുമാനങ്ങളിലേക്ക് ഉടനെ കടക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞുവെന്നും കേരളത്തിലെ മൂന്നു മുന്നണിയിലും എതിർപ്പുള്ള ജനതയ്ക്കായി നാലാമതുള്ള പാർട്ടിയാണ് എഎപി എന്നും വിനോദ് മാത്യു പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: