Headlines

ഭാഗ്യം തുണച്ചു:അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്; വനംവകുപ്പിന് കൈമാറി





കാക്കനാട് അത്താണിയിൽ സ്കൂൾ കുട്ടിയുടെ ബാഗിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അത്താണി എളവക്കാട്ട് അബ്‌ദുൾ അസീസിന്റെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലനാരിഴയ്ക്കാണ് ഒന്നാം ക്ലാസുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി തൻ്റെ ബാഗ് ഹാളിലെ മേശയ്ക്ക് താഴെയായിരുന്നു വെച്ചിരുന്നത്. ഇന്ന് രാവിലെ വീട് വൃത്തിയാക്കുന്നതിനിടെ വീട്ടുജോലിക്കാരി ഈ ബാഗ് മാറ്റാൻ ശ്രമിച്ചു. ഈ സമയത്താണ് ബാഗിന് അസാധാരണമായ ഭാരം അനുഭവപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്ന മൂർഖനെ കണ്ടത്. പാമ്പിനെ കണ്ട് ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ ബാഗ് മുറ്റത്തേക്ക് എറിയുകയും ചാക്കിട്ടു മൂടുകയും ചെയ്തു. തുടർന്ന് വനംവകുപ്പിന്റെ ‘സർപ്പ’ റെസ്ക്യൂ ടീമിനെ വിവരംഅറിയിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: