Headlines

തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിക്ക് സമീപം താമസിക്കുന്ന മുരളീധരൻ പോറ്റിയാണ് മരിച്ചത്. 70 വയസായിരുന്നു. വീടിന് സമീപത്തെ കിണറ്റിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം


സംഭവമറിഞ്ഞ ഉടൻ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന ആസ്ഥാനത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും മുരളീധരൻ പോറ്റി മരിച്ച നിലയിലായിരുന്നു. ഏറെക്കാലമായി പ്രദേശത്ത് പൂജാകർമ്മങ്ങൾ നിർവഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സമീപപ്രദേശങ്ങളിലെയും വീടുകളിലെയും ക്ഷേത്രങ്ങളിലെയും പൂജകൾക്കായി പതിവായി പോകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. കിണറിന് സമീപം കാൽവഴുതി വീണതാകാമെന്ന സംശയമാണ്. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായും പൊലീസ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: