Headlines

താക്കോൽ കൊണ്ട് യുവാവിനെ കുത്തിക്കൊന്നു; ബന്ധുവായ ബിജെപി നേതാവ് പിടിയിൽ



പാലക്കാട്: ചിറ്റൂരിൽ ബന്ധുവിനെ യുവാവ് താക്കോൽ കൊണ്ട് കുത്തിക്കൊന്നു.
പൊൽപ്പുള്ളി സ്വദേശി ശരത്(35) ആണ് മരിച്ചത്.

സംഭവത്തിൽ വേർകോലി സ്വദേശി പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രമോദിൻ്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട ശരത്. കുടുംബ പ്രശ്‌നത്തെ തുടർന്നായിരുന്നു കൊലപാതകം. ബുധനാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പ്രതി പ്രമോദ് ഏറെക്കാലമായി ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണ്. പ്രമോദിൻ്റെ കുട്ടിയെ ബന്ധുവായ ശരത്ത് സ്‌കൂളിൽ നിന്ന് വിളിക്കാൻ വന്ന സമയത്താണ് ബൈക്കിൻ്റെ താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. കഴുത്തിനാണ് കുത്തേറ്റത്. പൊൽപ്പുള്ളി കെവിഎം സ്‌കൂളിന് മുന്നിൽ വെച്ചാണ് സംഭവം. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരിക്കുകയായിരുന്നു.

പൊൽപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്നു കൊലപാതകം നടത്തിയ പ്രമോദ്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: