തിരുവനന്തപുരം : തിരുവനന്തപുരത്ത് മരത്തില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി. അമ്പത് വയസ്സ് പ്രായമുള്ള പുരുഷനാണ് ജീവനൊടുക്കിയത്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുമ്പിലാണ് സംഭവം. രോഗിയെ തിരിച്ചറിഞ്ഞിട്ടില്ല.
മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഒ പി ബ്ലോക്കിന് മുന്നിലുള്ള മരത്തിൻ്റെ മുകളില്‍ കയറി താഴേക്ക് ചാടുകയായിരുന്നു. ഇയാളുടെ ഇടത് കൈ ഒടിഞ്ഞിരുന്നുവെന്നും അതിന് ചികിത്സ തേടിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം. ഒറ്റയ്ക്കാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്


