മലപ്പുറത്ത് സിപിഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു

മലപ്പുറം: മലപ്പുറത്ത് സിപിഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ പി അരുണ്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. എഐടിയുസി ജില്ലാ കമ്മിറ്റിയംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു. പ്രാദേശിക നേതൃത്വത്തോടുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് അരുണ്‍ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. സിപിഐ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും ഇനി ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അരുണ്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്ടൂർ പഞ്ചായത്തിൽ പതിനെട്ടാം വാർഡായ കരുണാലയപ്പടിയിൽ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു അരുണ്‍. യുഡിഎഫ് സ്ഥാനാർത്ഥിയോടാണ് അരുൺ പരാജയപ്പെട്ടത്.


‘തെരഞ്ഞെടുപ്പില്‍ അരുണ്‍ 306 വോട്ടുകള്‍ക്കാണ് ഞാൻ പരാജയപ്പെട്ടത്. സാധാരണ എന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് അറുപതില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെടാനും വിജയിക്കാനും സാധ്യത. എഴുപത് വോട്ടുകള്‍ക്ക് ഞാന്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. സുഹൃത്തുക്കള്‍ കറുത്ത ഷര്‍ട്ടും വെളള മുണ്ടുമൊക്കെ വാങ്ങി വിജയം ആഘോഷിക്കാന്‍ കാത്തിരിക്കെയാണ് വലിയ വോട്ടിന് പരാജയപ്പെട്ടത്’- പി അരുൺ പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: