ആറ്റിങ്ങൽ:കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ വക്കം മണിദേവാലയത്തിൽ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണിദേവാലയം സെക്രട്ടറി സുമ സ്വാഗതം പറഞ്ഞു. ജയൻ ജഗദേവൻ അധ്യക്ഷനായി.അജിൽ മണിമുത്ത് മുഖ്യപ്രഭാഷണം നടത്തി.സാമൂഹ്യപ്രവർത്തകൻ ആർ. എസ് ഗാന്ധി മുഖ്യഅതിഥിയായി. പ്രഭാഷകൻ പള്ളിക്കൽ മണികണ്ഠൻ
സ്നേഹോപഹാര സമർപ്പണംനടത്തി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ് ഗീത സുരേഷ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വക്കം സജീവ്,ആനക്കുഴി മുഷാദ് എന്നിവർസംസാരിച്ചു.ചടങ്ങിൽഗോപകുമാർ,രജനി,അനില,ഷിജിനി എന്നിവർ പങ്കെടുത്തു.സംഗീത നന്ദി പറഞ്ഞു.


