കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം



കണ്ണൂർ:കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം.കണ്ണൂർ-തലശ്ശേരി റൂട്ടിൽ നടാലിൽ അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് ഓപ്പറേറ്റേർസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സമരം നടത്തുന്നത്.

അടിപ്പാത ഇല്ലാത്തതിനാൽ ബൈപ്പാസ് നിർമാണം പൂർത്തിയായാൽ തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന നാൽപ്പതോളം ബസ്സുകൾക്ക് ഏഴ് കിലോ മീറ്റർ ദൂരം അധികം ഓടേണ്ടി വരുമെന്നാണ് ബസ്സുടമകൾ പറയുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: