Headlines

കാട്ടുപന്നി ശല്യം; കൂടുതല്‍ ഷൂട്ടര്‍മാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിര്‍ദേശം




തിരുവനന്തപുരം: കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഷൂട്ടർമാരെ നിയോഗിക്കാൻ നിർദേശം നല്‍കി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.കാട്ടുപന്നി ശല്യം മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് എല്ലാ വനം ഡിവിഷനുകള്‍ക്ക് കീഴിലുമുള്ള പഞ്ചായത്തുകളിലും കൂടുതല്‍ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാൻ മന്ത്രി ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് നിർദേശം നല്‍കി.ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളില്‍ പല പഞ്ചായത്തുകളിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികള്‍ സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടത്. കാട്ടുപന്നികളെ കൊല്ലുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവാക്കുന്ന തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും തിരിച്ചു നല്‍കുന്നതാണെന്ന വിവരം എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: