കുറ്റ്യാടി: കോഴിക്കോട് വൻ രാസലഹരി വേട്ട. ബംഗളൂരുവിൽനിന്ന് കാറിൽ കടത്തിയ എംഡിഎംഎയുമായി ഒരാൾ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം അണ്ടിയൂർകുന്ന് കരിയപറമ്പത്ത് ഷൈജൽ എന്ന ശിഹാബുദ്ദീനാണ് (48) പിടിയിലായത്. കാറിൽ എംഡിഎംഎ ഒളിച്ചു കടത്തുന്നതിനിടെയാണ് പിടിവീണത്. 267 ഗ്രാം എംഡിഎംഎയാണ് പരിശോധനയിൽ കണ്ടെത്തിയത്.
കുറ്റ്യാടി പൊലീസും റൂറൽ എസ്.പി.യുടെ സ്പെഷൽ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി വിട്ടു. കാടിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. 2023ൽ 250 ഗ്രാം എം.ഡി.എം.എയുമായി ചേവായൂർ പോലീസിൻ്റെ പിടിയിലാവുകയും ആറ് മാസം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു.
കുറ്റ്യാടി എസ്.ഐമാരായ പി. ഷമീർ, എസ്.ഐ ഗൗതം ഹരി, ഇ.എസ്.ഐ രാജേഷ്, കുനിയിൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, മനോജ് രാമത്ത്, ഇ.എസ്.ഐമാരായ ജയരാജൻ, വി.വി. ഷാജി, വി.സി. ബിനീഷ്, സദാനന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ മലപ്പുറത്ത് മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലിൽ എംഡിഎംഎയുമായി യുവാക്കളെ ഇന്നലെ പിടികൂടി. മമ്പാട് ഓടായിക്കൽ സ്വദേശി ഷുഹൈബ്, പന്തല്ലൂർ കടമ്പോട് സ്വദേശി നാസർ, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് തുടങ്ങിയവരാണ് പിടിയിലായത്. പരിശോധനയിൽ 43 ഗ്രാം എൻഡിഎംഎയാണ് പിടികൂടിയത്. ഇലക്ട്രോണിക്ക് ട്രാസുകളും 85,000 കോടി രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്


