മറൈൻ ഡ്രൈവിലെ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി



   

കൊച്ചി : കൊച്ചി മറൈൻ ഡ്രൈവിലെ കായലിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം സെൻട്രൽ പൊലീസ് എത്തി മൃതദേഹം കരയ്ക്ക് കയറ്റി. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനടുത്താണ് പൂർണവളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കായലിനോട് ചേർന്നുള്ള ഫ്ലാറ്റുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. വിശദമായ അന്വേഷണം നടത്തുമെന്ന് സെൻട്രൽ ACP രാജൻ കെ അരമന വ്യക്തമാക്കി.

കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിയ്ക്കാത്ത നിലയിലാണ് മൃതദേഹം ഉണ്ടായത്. കായലിലൂടെ ഒഴുകി വന്ന കുഞ്ഞിന്റെ മൃതദേഹം സമീപത്തുണ്ടായിരുന്ന രണ്ടുപേരാണ് ആദ്യം കണ്ടത്. പിന്നീട് ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: