ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ‘നമ്മുടെ കേരളം’ എന്ന പേരിൽ ഏകീകൃത മൊബൈൽ ആപ്പും വെബ് പോർട്ടലും സജ്ജമായിക്കഴിഞ്ഞു.
ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ, റവന്യൂ സർട്ടിഫിക്കറ്റുകൾ, വിവിധ ലൈസൻസുകൾ, ക്ഷേമ പെൻഷനുകൾ എന്നിവയ്ക്കായി ഇനി മുതൽ ഈ ഒറ്റ പ്ലാറ്റ്ഫോം മാത്രം മതിയാകും. വിവിധ സർക്കാർ ഫീസുകളും യൂട്ടിലിറ്റി ബില്ലുകളും ആപ്പിലൂടെ നേരിട്ട് അടയ്ക്കാം എന്നതിലുപരി, ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനും അഴിമതിയോ സാമൂഹിക പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെടുത്താനുമുള്ള സൗകര്യവും ഇതിലുണ്ട്. അടിയന്തര സാഹചര്യങ്ങൾക്കായി എസ്.ഒ.എസ്. (SOS) സംവിധാനവും ഉയർന്ന ഡാറ്റാ സുരക്ഷയും ഉറപ്പാക്കിയിട്ടുള്ള ഈ സേവനം ആൻഡ്രോയിഡ്, ഐ.ഒ.എസ് (iOS) പ്ലാറ്റ്ഫോമുകളിലും വെബ് പോർട്ടലായും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.
ഡൌൺലോഡ് ചെയ്യാം playstore ൽ നിന്നും Appstrore ൽ നിന്നും നമ്മുടെ കേരളം!
https://play.google.com/store/apps/details?id=com.itmission.nk
https://apps.apple.com/in/app/nammude-keralam/id1595554541


