അമേരിക്കയിലെ ടെക്സസിലുള്ള ബാറിന് പുറത്ത് വെടിവയ്പ്. ആക്രമണത്തിൽ 21കാരിയായ ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർഥിനിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു.
ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ വിദ്യാർഥിനിയായ സവിത ഷാൻ ആണ് കൊല്ലപ്പെട്ട ഇന്ത്യൻ വംശജ. ബിരുദദാനത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതിനിടെയാണ് സവിതയുടെ മരണം.
ഹാരിങ്ടൺ, ഷാൻ എന്നീ രണ്ട് പേരാണ് മരിച്ച മറ്റ് രണ്ട് പേരെന്ന് തിരിച്ചറിഞ്ഞതായി വാർത്താ സമ്മേളത്തിൽ ഓസ്റ്റിൻ പോലീസ് ചീഫ് ലിസ ഡേവിസ് സ്ഥിരീകരിച്ചു. പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് വെടിവെച്ചു കൊന്നു. സെനഗലിൽ നിന്നുള്ള എൻഡിയാഗ ഡയഗ്നെ (53) ആണ് ആക്രമണം നടത്തിയത്.


