ആലപ്പുഴ: ജി.സുധാകരൻ നാളെ വാർത്താസമ്മേളനം വിളിച്ചിരിക്കെ അവസാനവട്ട അനുനയ ചർച്ചയ്ക്കായി സി.പി.എം നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. രാത്രി എട്ടിമണിയോടെയാണ് സി.പി.എം നേതാക്കൾ സുധാകരന്റെ വീട്ടി ലെത്തി അനുനയ ചർച്ച നടത്തിയത്. രാ ത്രിയിൽ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നതിനിടെയാണ് നേതാക്കൾ സുധാ കരനെ സന്ദർശിക്കാനെത്തിയത്.
ഇരുപത് മിനിറ്റിലധികം നീണ്ട ചർച്ചയിലും സുധാകരൻ നിലപാടിൽ അയവ് വരുത്തി യില്ലെന്നാണ് വിവരം. സി.പി.എം കേന്ദ്ര കമ്മി റ്റിയംഗം സി.എസ്. സുജാത, സംസ്ഥാന ക മ്മിറ്റിയംഗങ്ങളായ കെ. പ്രസാദ്, സി.ബി. ച ന്ദ്രബാബു, ജില്ലാ സെക്രട്ടറി ആർ. നാസർ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ. രാഘ വൻ, കെ.എച്ച്. ബാബുജാൻ, ജി. ഹരിശങ്കർ, എ. മഹേന്ദ്രൻ, കെ. ആർ. ഭഗീരഥൻ, എ.എം. ആരിഫ്, മനു സി. പുളിക്കൽ, കെ.ജി. രാജേ ശ്വരി തുടങ്ങിയവരാണ് ചർച്ചയ്ക്കെത്തിയ ത്. സുധാകരന്റെ വീട്ടുമുറ്റത്തായിരുന്നു ചർ ച്ച. ചർച്ച കഴിഞ്ഞിറങ്ങിയ നേതാക്കൾ, സു ധാകരൻ പാർട്ടി വിട്ട് പോകില്ലെന്നാണ് വി ശ്വാസമെന്ന് പ്രതികരിച്ചു. സഖാവ് പാർട്ടി ക്കൊപ്പമുണ്ടാകുമെന്നും അംഗത്വം പുതു ക്കാൻ ഇനിയും സമയമുണ്ടല്ലോ എന്നുമാ യിരുന്നു സി.ബി. ചന്ദ്രബാബുവിന്റെ പ്രതിക രണം.


